Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Gold Robbery

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി​യെ റി​മാ​ൻ​ഡു ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ‌ി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.14 ദി​വ​സ​ത്തേ​യ്ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. 

എ​സ്ഐ​ടി​ക്ക് മു​ന്നി​ൽ വെ​ള്ളി​യാ​ഴ്‌​ച പു​ല​ർ​ച്ചെ ഹാ​ജ​രാ​യ ത​ന്ത്രി​യെ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ന്ത്രി ആ​ചാ​ര ലം​ഘ​ന​ത്തി​ന് കൂ​ട്ടു​നി​ന്നു​വെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ക​ട്ടി​ള​പ്പാ​ളി​ക​ള്‍ കൈ​മാ​റി​യ​ത് താ​ന്ത്രി​ക വി​ധി​ക​ള്‍ പാ​ലി​ക്കാ​തെ​യാ​ണെ​ന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഒ​ന്നാം​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച​ത് അ​ന്ന​ത്തെ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രാ​ണ്. ഈ​ക്കാ​ര്യം മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ദ്‌​മ​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ എ​സ്ഐ​ടു​ക്കു മൊ​ഴി ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം താ​ൻ ഒ​രു തെ​റ്റും ചെ​യ്‌​തി​ട്ടി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ത​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

 

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​: ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചി​ട്ടി​ല്ല, എ​ല്ലാം പി. ​ശ​ശി​യു​ടെ പ​ണിയെന്ന് അ​ടൂ​ർ പ്ര​കാ​ശ്

തൃ​ശൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്.

ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​യു​ണ്ടാ​ക്കി​യ പ​ണി​യാ​ണി​ത്. എ​സ്ഐ​ടി വി​ളി​പ്പി​ച്ചാ​ൽ ഹാ​ജ​രാ​കും. എ​ന്നാ​ൽ, മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് എ​സ്ഐ​ടി​ക്കു മു​ന്നി​ൽ പോ​കു​ന്ന​ത് ശ​രി​യാ​യ കാ​ര്യ​മാ​യി തോ​ന്നു​ന്നി​ല്ല. ഭ​യ​മി​ല്ല. ഒ​ന്നും മ​റ​ച്ചു​വ​യ്ക്കാ​നു​മി​ല്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

സോ​ണി​യ ഗാ​ന്ധി​യെ കാ​ണാ​ൻ അ​നു​മ​തി നേ​ടി​യി​ട്ടി​ല്ല. അ​വി​ടെ പോ​യി എ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ണ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി എ​ന്‍റെ പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ള്ള​യാ​ളാ​ണ്. അ​ദ്ദേ​ഹം ആ​വ​ശ്യ​മു​ന്ന​യി​ച്ച​പ്പോ​ൾ കേ​ൾ​ക്കാ​ൻ ത​യാ​റാ​യി. അ​ത് അ​ദ്ദേ​ഹം ക​ള്ള​നാ​ണ് അ​റി​ഞ്ഞു​കൊ​ണ്ട​ല്ല. ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന അ​ന്ന​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷ​ണി​ച്ചി​രു​ന്നു. ഇ​നി പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ എ​സ്ഐ​ടി വി​ളി​പ്പി​ക്കുമ്പോൾ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി പി. രാജീവ്

കൊ​​ച്ചി: ശ​​ബ​​രി​​മ​​ല സ്വ​​ര്‍ണ​​ക്കൊ​​ള്ള കേ​​സി​​ല്‍ സ​​ര്‍ക്കാ​​ര്‍ കു​​റ്റ​​വാ​​ളി​​ക​​ളെ ആ​​രെ​​യും സം​​ര​​ക്ഷി​​ക്കി​​ല്ലെ​​ന്ന് മ​​ന്ത്രി പി. ​​രാ​​ജീ​​വ്. കേ​​സി​​ന്‍റെ എ​​ല്ലാ വ​​ശ​​വും എ​​സ്‌​​ഐ​​ടി പ​​രി​​ശോ​​ധി​​ക്ക​​ട്ടെ.

അ​​ന്വേ​​ഷ​​ണം ശ​​രി​​യാ​​യ രീ​​തി​​യി​​ലാ​​ണ് മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​ത്. എ​​ല്ലാ​​വ​​രു​​ടെ​​യും മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. പ്ര​​ധാ​​ന പ്ര​​തി​​ക​​ള്‍ എ​​സ്‌​​ഐ​​ടി​​യു​​ടെ പി​​ടി​​യി​​ലാ​​യി​​ട്ടു​​ണ്ട​​ല്ലോ.

ഇ​​വ​​ര്‍ എ​​ന്നു​​മു​​ത​​ല്‍ ഇ​​തു തു​​ട​​ങ്ങി, എ​​വി​​ടേ​​ക്ക് സ്വ​​ര്‍ണം കൊ​​ണ്ടു​​പോ​​യി, പു​​രാ​​വ​​സ്തു വി​​ദേ​​ശ​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​യ​​ത​​ട​​ക്കം എ​​സ്‌​​ഐ​​ടി അ​​ന്വേ​​ഷി​​ക്ക​​ട്ടെ-​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; എ​ന്‍.​വി​ജ​യ​കു​മാ​റി​നെ റി​മാ​ൻ​ഡു ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം എ​ന്‍. വി​ജ​യ​കു​മാ​റി​നെ റി​മാ​ൻ​ഡു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് അ​ടു​ത്ത മാ​സം 12വ​രെ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്ത​ത്.

ബോ​ർ​ഡി​ന് ന​ഷ്ട​മു​ണ്ടാ​കും വി​ധം പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി എ​ന്ന​ത​ക്ക​ട​മു​ള്ള കു​റ്റ​മാ​ണ് വി​ജ​യ​കു​മാ​റി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വി​ജ​യ​കു​മാ​ർ സ​മ​ർ​പ്പി​ച്ച ജാ​മ്യ​പേ​ക്ഷ 31 ന് ​പ​രി​ഗ​ണി​ക്കും.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് സ്വ​ർ​ണ​പ്പാ​ളി കൊ​ടു​ത്തു​വി​ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തി​ൽ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ​ത്മ​കു​മാ​റി​നൊ​പ്പം വി​ജ​യ​കു​മാ​റി​നും പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് അ​റ​സ്റ്റ്. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ സി​പി​എം സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു വി​ജ​യ​കു​മാ​ർ.

പ​ത്മ​കു​മാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന അം​ഗ​ങ്ങ​ളാ​ണ് എ​ൻ.​വി​ജ​യ​കു​മാ​റും കെ.​പി. ശ​ങ്ക​ര്‍​ദാ​സും. എ​ന്നാ​ൽ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഗോ​വ​ർ​ധ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

കൊച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ധ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. അ​യ്യ​പ്പ ഭ​ക്ത​നാ​യ താ​ൻ സ്വ​ർ​ണ​മാ​യും പ​ണ​മാ​യും ശ​ബ​രി​മ​ല​യി​ൽ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ഇ​ങ്ങ​നെ ന​ൽ​കി. പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശി​യശേ​ഷ​വും അ​ന്ന​ദാ​ന​ത്തി​നും പ​ണം ന​ൽ​കി. സ്വ​ർ​ണ​മാ​ല​യും അ​യ്യ​പ്പ​ന് സ​മ​ർ​പ്പി​ച്ചു. ഇ​തി​ന് ശേ​ഷം ത​ന്‍റെ കൈ​യി​ൽ നി​ന്ന് 80 ല​ക്ഷം മൂ​ല്യ​മു​ള്ള സ്വ​ർ​ണം എ​സ്ഐ​ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങി​യെ​ന്നും ഗോ​വ​ർ​ധ​ൻ ആ​രോ​പി​ച്ചു.

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധം 2009 തു​ട​ങ്ങി​യ​താ​ണ്. ക​ന്ന​ഡ​യും ഇം​ഗ്ലീ​ഷും മാ​ത്രം അ​റി​യാ​മാ​യി​രു​ന്ന ത​നി​ക്ക് പ​ടി​പൂ​ജ ബു​ക്ക് ചെ​യ്യാ​ൻ പോ​റ്റി സ​ഹാ​യി​ച്ച​തോ​ടെ​യാ​ണ് ഈ ​സൗ​ഹൃ​ദം തു​ട​ങ്ങി​യ​ത്. പോ​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ നി​ർ​മാ​ണ​ത്തി​ന് പ​ണം മു​ട​ക്കി​യ​ത് താ​നാ​ണെ​ന്നും ഗോ​വ​ർ​ധ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യേ​യും ഗോ​വ​ർ​ദ്ധ​നെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എ​സ്ഐ​ടി. ര​ണ്ട് പേ​രെ​യും ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ: എ​സ്ഐ​ടി ഇ​ന്ന് ചെ​ന്നി​ത്ത​ല​യു​ടെ മൊ​ഴി എ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ളി​പ്പെ​ടു​ത്ത​ലി​ൽ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മൊ​ഴി ഇ​ന്ന് എ​സ്ഐ​ടി രേ​ഖ​പ്പെ​ടു​ത്തി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​സൗ​ക​ര്യ​ത്തെ തു​ട​ര്‍​ന്നാ​ണ് മൊ​ഴി എ​ടു​ക്കു​ന്ന​ത് മാ​റ്റി​യ​ത്. ഇ​ക്കാ​ര്യം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​റി​യി​ച്ചു.

അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം പ​റ​യു​മെ​ന്ന് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​നി​ക്ക് വി​വ​രം ന​ൽ​കി​യ ആ​ളെ​യും ചോ​ദ്യം ചെ​യ്യ​ട്ടെ എ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞി​രു​ന്നു. രാ​വി​ലെ 11ന് ​മൊ​ഴി കൊ​ടു​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചി​രു​ന്നു.

കോ​ട​തി​യി​ൽ ര​ഹ​സ്യ മൊ​ഴി ന​ൽ​കാ​നും ഈ ​വ്യ​വ​സാ​യി ത​യ്യാ​റാ​ണ്. മു​മ്പ് മ​റ്റു ചി​ല വി​ഷ​യ​ങ്ങ​ളി​ൽ വ്യ​വ​സാ​യി ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ സ​ത്യ​മാ​യി​രു​ന്നു. സ്വ​ർ​ണം അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ അ​മൂ​ല്യ പു​രാ​വ​സ്തു​വാ​യി വി​റ്റു എ​ന്നാ​ണ് വ്യ​വ​സാ​യി ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര ക​ള്ള​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​ഴി​യെ​ടു​പ്പ് ന​ട​ക്കു​ക്കാ​നി​രു​ന്ന​ത്.
വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൊ​ഴി ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ന്ന് ചെ​ന്നി​ത്ത​ല​യാ​ണ് എ​സ്ഐ​ടി​യെ അ​റി​യി​ച്ച​ത്.

ഇ​ഞ്ച​ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് മൊ​ഴി ന​ൽ​കു​ക എ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചി​രു​ന്നു. കേ​സി​ൽ നി​ല​വി​ൽ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ൽ ആ​ണെ​ന്ന് യു​ഡി​എ​ഫ് ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​മ്പോ​ഴാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണക്കൊ​ള്ള; പ​ത്മ​കു​മാ​റിന്‍റെ ജാ​മ്യാ​പേ​ക്ഷ എ​ട്ടി​ന് പ​രി​ഗ​ണി​ക്കും

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ എ​​​ട്ടി​​​നു പ​​​രി​​​ഗ​​​ണി​​​ക്കും.

ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​റി​​​പ്പോ​​​ര്‍​ട്ട് ല​​​ഭി​​​ച്ച ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക എ​​​ന്ന് വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി അ​​​റി​​​യി​​​ച്ചു.​

സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന് കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഉ​​​ണ്ടെ​​​ന്നാ​​​ണു പ​​​ത്മ​​​കു​​​മാ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ബോ​​​ര്‍​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വോ​​​ടെ​​​യാ​​​ണു "ചെ​​​മ്പ്' എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ "പി​​​ച്ച​​​ള' എ​​​ന്നെ​​​ഴു​​​തി​​​യ​​​പ്പോ​​​ള്‍ താ​​​നാ​​​ണ് ചെ​​​മ്പ് എ​​​ന്നു മാ​​​റ്റി​​​യ​​​ത്.

പാ​​​ളി​​​ക​​​ള്‍ ചെ​​​മ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ര്‍​മി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​ങ്ങ​​​നെ തി​​​രു​​​ത്തി​​​യ​​​ത് എ​​​ന്നും എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.​ അ​​​തേ​​​സ​​​മ​​​യം, കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ എ​​​ന്‍. വാ​​​സു​​​വി​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

ശബരിമല സ്വർണക്കൊള്ള: അ​​​​റ​​​​സ്റ്റു​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ സമ്മർദമെന്ന് വി.ഡി. സതീശൻ

പ​​​​ത്ത​​​​നം​​​​തി​​​​ട്ട: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണാ​​​​പ​​​​ഹ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ചി​​​​ല അ​​​​റ​​​​സ്റ്റു​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ എ​​​​സ്ഐ​​​​ടി​​​​ക്കു​​​​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ടെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. പ​​​​ത്ത​​​​നം​​​​തി​​​​ട്ട പ്ര​​​​സ് ക്ല​​​​ബ്ബില്‍ ‘ത​​​​ദ്ദേ​​​​ശം 2025’ മു​​​​ഖാ​​​​മു​​​​ഖം പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഘ​​​​ട്ട​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​റ​​​​സ്റ്റ് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് നീ​​​​ക്കം. സ​​​​മ്മ​​​​ർ​​​​ദ​​​​മി​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​പ്പോ​​​​ൾ ഒ​​​​രു വ​​​​ലി​​​​യ അ​​​​റ​​​​സ്റ്റ് ഉ​​​​ണ്ടാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു. ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി​​​​യെ അ​​​​യ​​​​ച്ച​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​ത്. മു​​​​ന്പ് എ​​​​ൻ. വാ​​​​സു​​​​വി​​​​നെ​​​​യും എ. ​​​​പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​നെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​തി​​​​രി​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ​​​നി​​​​ന്നും സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നും സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ടാ​​​​യി. എ​​​​ന്നാ​​​​ൽ ആ ​​​​സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ന് എ​​​​സ്ഐ​​​​ടി വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ല.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ട്. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള വ​​​​ള​​​​രെ ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ ച​​​​ർ​​​​ച്ച ചെ​​​​യ്തു വ​​​​രി​​​​ക​​​​യാ​​​​ണ്.​​​​ അ​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി​​​​യെ അ​​​​റി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ൻ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​വ​​​​ർ ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​ടെ തെ​​​​ളി​​​​വു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഏ​​​​ത് കോ​​​​ടീ​​​​ശ്വ​​​​ര​​​​നാ​​​​ണ് സ്വ​​​​ർ​​​​ണം വി​​​​റ്റ​​​​തെ​​​​ന്നു ചോ​​​​ദി​​​​ച്ച​​​​തി​​​​നാ​​​​ണ് ക​​​​ട​​​​കം​​​​പ​​​​ള്ളി ര​​​​ണ്ടു​​​​കോ​​​​ടി​​​​യു​​​​ടെ മാ​​​​ന​​​​ന​​​​ഷ്ട​​​​ക്കേ​​​​സി​​​​ന് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​ത്. കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മാ​​​​നം പ​​​​ത്തു​​​​ല​​​​ക്ഷ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. സ്വ​​​​പ്ന സു​​​​രേ​​​​ഷ് മു​​​​ന്പൊ​​​​രു ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ച​​​​പ്പോ​​​​ൾ പോ​​​​ലും വ​​​​ക്കീ​​​​ൽ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കാ​​​​ത്ത​​​​യാ​​​​ളാ​​​​ണ് ത​​​​നി​​​​ക്കെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​യി​​​​ൽ പോ​​​​യ​​​​തെ​​​​ന്ന് സ​​​​തീ​​​​ശ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

രാഹു​​​​ൽ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.ഒ​​​​രു കു​​​​റ്റ​​​​ത്തി​​​​ന് ര​​​​ണ്ട് പ്രാ​​​​വ​​​​ശ്യം ഒ​​​​രാ​​​​ളെ ശി​​​​ക്ഷി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത് പോ​​​​ലീ​​​​സാ​​​​ണ്. തെ​​​​റ്റു​​​​ചെ​​​​യ്ത ഒ​​​​രാ​​​​ളെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​ര​​​​ക്ഷി​​​​ക്കി​​​​ല്ല.

ബ​​​​ലാ​​​​ൽ​​​​സം​​​​ഗ കേ​​​​സി​​​​ൽ പ്ര​​​​തി​​​​യാ​​​​യ ആ​​​​ളി​​​​നെ​​​​തി​​​​രേ പോ​​​​ലും സി​​​​പി​​​​എം ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന ന​​​​യ​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ആ​​​​രോ​​​​പി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​യ​​​​ർ ആ​​​​ര്യ രാ​​​​ജേ​​​​ന്ദ്ര​​​​ന​​​​ ും ഭ​​​​ർ​​​​ത്താ​​​​വ് സ​​​​ച്ചി​​​​ൻ​​​​ദേ​​​​വ് എം​​​​എ​​​​ൽ​​​​എ​​​​യും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഡ്രൈ​​​​വ​​​​റു​​​​മാ​​​​യി സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ സം​​​​ഭ​​​​വം എ​​​​ല്ലാ​​​​വ​​​​രും ക​​​​ണ്ട​​​​താ​​​​ണ്.

എ​​​​ന്നാ​​​​ൽ കു​​​​റ്റ​​​​പ​​​​ത്രം ന​​​​ൽ​​​​കി​​​​യ​​​​പ്പോ​​​​ൾ അ​​​​വ​​​​ർ ര​​​​ണ്ടു​​​​പേ​​​​രും കു​​​​റ്റ​​​​ക്കാ​​​​ര​​​​ല്ല. വാ​​​​ദി പ്ര​​​​തി​​​​യാ​​​​യ അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്. ഇ​​​​പ്പോ​​​​ൾ ഡ്രൈ​​​​വ​​​​റാ​​​​ണ് കേ​​​​സി​​​​ലെ പ്ര​​​​തി​​യെ​​ന്നും സ​​തീ​​ശ​​ൻ പ​​റ​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വർണക്കൊള്ള: പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘത്തിൽ ആരോപണ വിധേയനും?

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​ജ പ​​​രാ​​​തി​​​യു​​​ടെ പേ​​​രി​​​ൽ പേ​​​രൂ​​​ർ​​​ക്ക​​​ട പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ദ​​​ളി​​​ത് സ്ത്രീ​​​യെ അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്ന ഇ​​​ൻ​​​സ്പെ​​​ക​​​ടറെ​​​യും ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ഇ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ, വി​​​വാ​​​ദ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ പി​​​ൻ​​​വ​​​ലി​​​ച്ചുകൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ങ്ങി​​​യി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ശ​​​ബ​​​രി​​​മ​​​ല പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം വി​​​പൂ​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി എ​​​ച്ച്. വെ​​​ങ്കി​​​ടേ​​​ഷ് വി​​​വാ​​​ദ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

മാ​​​ലമോ​​​ഷ​​​ണം ആ​​​രോ​​​പി​​​ച്ച് വ്യാ​​​ജ പ​​​രാ​​​തി ന​​​ൽ​​​കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സ്ത്രീ​​​യെ മ​​​നു​​​ഷ്യ​​​ത്വ ര​​​ഹി​​​ത​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചതിൽ നി​​​ന്ന് എ​​​സ്എ​​​ച്ച്ഒ​​​യ്ക്ക് ഒ​​​ഴി​​​ഞ്ഞുനി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച സം​​​ഘ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, എ​​​സ്എ​​​ച്ച്ഒ​​​യ്ക്കെ​​​തി​​​രേ സ്ഥ​​​ലം​​​മാ​​​റ്റം മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെയും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​പു​​​ലീ​​​ക​​​രി​​​ച്ച​​​ത്.എ​​​ന്നാ​​​ൽ, എ​​​സ്പി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​റ്റു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യാ​​​ണ് നി​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു​​​മാ​​​ണ് എ​​​ഡി​​​ജി​​​പി പ​​​റ​​​യു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​ന്ന​​​ത​​​രു​​​ടെ അ​​​റ​​​സ്റ്റു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം സൂ​​​ച​​​ന ന​​​ൽ​​​കി. ശ്രീ​​​കോ​​​വി​​​ലി​​​ലെ ക​​​ട്ടി​​​ള​​​യി​​​ൽനി​​​ന്ന് സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്ന കേ​​​സി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ട​​​ക്കം ഉ​​​ട​​​ൻ പി​​​ടി​​​വീഴും. ര​​​ണ്ട് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ലു​​​ണ്ട്. ഇ​​​വ​​​രു​​​ടെ പ​​​ങ്ക് ക​​​ണ്ടെ​​​ത്താ​​​ൻ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ മു​​​രാ​​​രി ബാ​​​ബു​​​വി​​​നെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യാ​​​ണ്. ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന എ​​​ൻ.​​​വാ​​​സു​​​വി​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് രേ​​​ഖ​​​ക​​​ളി​​​ൽ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ളി​​​ൽ ചി​​​ല​​​രു​​​ടെ മൊ​​​ഴി.

അ​​​തി​​​നി​​​ടെ, ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ വി​​​ല​​​പ്പെ​​​ട്ട വ​​​സ്തു​​​ക്ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടെ​​​ന്ന് കാ​​​ട്ടി 2019 സെ​​​പ്റ്റം​​​ബ​​​റി​​​ൽ തി​​​രു​​​വാ​​​ഭ​​​ര​​​ണം മുൻ ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​ർ.​​​ജി.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ന​​​ൽ​​​കി​​​യ ക​​​ത്ത് എ​​​സ്ഐ​​​ടി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ചെ​​​ന്നൈ​​​യി​​​ലെ സ്മാ​​​ർ​​​ട്ട് ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഈ ​​​ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ത് ബോ​​​ർ​​​ഡ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യ്ക്കു വ​​​ഴി​​​യൊ​​​രു​​​ക്കാ​​​നാ​​​ണെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം.

Kerala

ശബരിമല സ്വർണ ക്കൊള്ള: ക്ഷേ​ത്ര പൈ​തൃ​ക​ വ​സ്തു​ക്ക​ള്‍ ത​ട്ടാ​നു​ള്ള ഗൂഢശ്ര​മ​മോ​യെ​ന്നു കോ​ട​തി

കൊ​​​ച്ചി : അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണ​​​യി​​​ല്‍ വ​​​ലി​​​യ മൂ​​​ല്യ​​​മു​​​ള്ള ക്ഷേ​​​ത്ര പൈ​​​തൃ​​​ക വ​​​സ്തു​​​ക്ക​​​ള്‍ ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണോ ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള​​​യി​​​ലും ന​​​ട​​​ന്ന​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക​​​ലാ​​​സൃ​​​ഷ്‌​​​ടി മോ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ മോ​​​ഡ​​​സ് ഓ​​​പ്പ​​​റ​​​ാൻഡി ത​​​ന്നെ​​​യാ​​​ണു ശ​​​ബ​​​രി​​​മ​​​ല കൊ​​​ള്ള​​​യി​​​ലും കാ​​​ണു​​​ന്ന​​​ത്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്ഷേ​​​ത്ര​​​ക​​​ലാ കൊ​​​ള്ള​​​ക്കാ​​​ര​​​നാ​​​യ സു​​​ഭാ​​​ഷ് ക​​​പൂ​​​ര്‍ പോ​​​ലു​​​ള്ള കു​​​പ്ര​​​സി​​​ദ്ധ വ്യ​​​ക്തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​തി​​​നു സാ​​​മ്യ​​​മു​​​ണ്ട്.

മ​​​ത​​​പ​​​ര​​​മാ​​​യ സം​​​ര​​​ക്ഷ​​​ണം ചൂ​​​ഷ​​​ണം ചെ​​​യ്ത് പൈ​​​തൃ​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ക​​​യും ക​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ 2018ന്‍റെ അ​​​വ​​​സാ​​​ന പാ​​​ദ​​​ത്തി​​​ലും 2019 ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ലും ശ്രീ​​​കോ​​​വി​​​ലി​​​ലെ പ്ര​​​ധാ​​​ന വാ​​​തി​​​ലി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്ക​​​ണം.

വി​​​ജി​​​ല​​​ന്‍സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട ശേ​​​ഷ​​​മാ​​​ണ് ശ്രീ​​​കോ​​​വി​​​ലി​​​ലേ​​​ക്കു​​​ള്ള പ​​​ഴ​​​യ വാ​​​തി​​​ലു​​​ക​​​ള്‍ അ​​​ഷ്‌​​​ടാ​​​ഭി​​​ഷേ​​​ക കൗ​​​ണ്ട​​​റി​​​നു സ​​​മീ​​​പം തു​​​റ​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട​​​ത് സ്‌​​​ട്രോം​​​ഗ് റൂ​​​മി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഷ്‌​​​ടാ​​​ഭി​​​ഷേ​​​ക കൗ​​​ണ്ട​​​റി​​​നു സ​​​മീ​​​പം ക​​​ണ്ടെ​​​ത്തി​​​യ വാ​​​തി​​​ൽപ്പാ​​​ളി​​​ക​​​ൾ യ​​​ഥാ​​​ര്‍ഥ​​​ത്തി​​​ല്‍ സ്വ​​​ര്‍ണ​​​മാ​​​ണോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. യ​​​ഥാ​​​ര്‍ഥ ശ്രീ​​​കോ​​​വി​​​ലി​​​ന്‍റെ വാ​​​തി​​​ൽ​​​പാ​​​ളി​​​ക​​​ൾ പോ​​​റ്റി​​​ക്കും കൂ​​​ട്ടാ​​​ളി​​​ക​​​ള്‍ക്കും കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.

ശ്രീ​​​കോ​​​വി​​​ലി​​​ലേ​​​ക്കു​​​ള്ള വാ​​​തി​​​ലാ​​​യി ഇ​​​പ്പോ​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് 2019 മാ​​​ര്‍ച്ചി​​​ല്‍ സ​​​ന്നി​​​ധാ​​​ന​​​ത്ത് ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി നി​​​ര്‍മി​​​ച്ച സ്വ​​​ര്‍ണം പൂ​​​ശി​​​യ വാ​​​തി​​​ലാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സ്; മു​രാ​രി ബാ​ബു റി​മാ​ന്‍​ഡി​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു റി​മാ​ന്‍​ഡി​ല്‍. 14 ദി​വ​സ​ത്തേ​ക്കാ​ണ് മു​രാ​രി ബാ​ബു​വി​നെ റാ​ന്നി കോ​ട​തി റി​മാ​ന്‍​ഡി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലു​ള്ള മു​രാ​രി ബാ​ബു​വി​നെ പെ​രു​ന്ന​യി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്വ​ർ​ണ്ണ​പ്പാ​ളി​ക​ൾ ചെ​മ്പാ​ണെ​ന്ന് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി​യ ഗൂ​ഢാ​ലോ​ച​ന​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് മു​രാ​രി ബാ​ബു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച​ക്കേ​സി​ൽ കേ​സി​ൽ അ​റ​സ്‌​റ്റി​ലാ​കു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളും ആ​ദ്യ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്‌​ഥ​നു​മാ​ണ് മു​രാ​രി ബാ​ബു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് മു​രാ​രി ബാ​ബു​വി​ലെ അ​റ​സ്റ്റ‌് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10 നു ​പെ​രു​ന്ന​യി​ലെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​രാ​രി ബാ​ബു​വി​നെ ഈ​ഞ്ച​യ്ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്‌​ത​തി​നു ശേ​ഷ​മാ​ണ് അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ എ​സ്ഐ​ടി അ​റ​സ്‌​റ്റ് ചെ​യ്‌​ത ഒ​ന്നാം​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ‌​ൻ പോ​റ്റി റി​മാ​ൻ​ഡി​ലാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​മ​ർ​ശം; ബി​ജെ​പി നേ​താ​വ് എ​ൻ.​ഹ​രി​ക്കെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സയച്ച് ബ​സ​ന്ത് കു​മാ​ർ  

 

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബി​ജെ​പി നേ​താ​വ് എ​ൻ ഹ​രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ബ​സ​ന്ത് കു​മാ​ർ. സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ച്ചെ​ന്ന് ബ​സ​ന്ത് കു​മാ​ർ അ​യ​ച്ച നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

2019ലെ ​എ​ല്ലാ കാ​ര്യ​ങ്ങ​ളും ബ​സ​ന്തി​ന് അ​റി​യാ​മെ​ന്ന് എ​ൻ. ഹ​രി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ഹ​രി പ്ര​തി​ക​രി​ച്ചു.

"ബ​സ​ന്ത് കു​മാ​ർ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. താ​ൻ ബ​സ​ന്തി​ൻ‌​റെ പേ​രി​ൽ പ​ര​സ്യ​മാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല ഭ​രി​ക്കു​ന്ന​ത് കു​റു​വ സം​ഘ​മാ​ണ്. നി​യ​ന്ത്ര​ണം എ​കെ​ജി സെ​ന്‍റ​റി​ൽ നി​ന്നാ​ണ്. ഭ​ഗ​വാ​ൻ ശ്രീ​കോ​വി​ലി​ൽ ഉ​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ട്. മേ​ൽ​ശാ​ന്തി അ​ട​ക്കം സി​ഐ​ടി​യു യൂ​ണി​യ​നി​ൽ പെ​ട്ട​വ​രാ​ണ്. ഭ​ക്ത​രു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ശ്രീ​കോ​വി​ൽ പ​രി​ശോ​ധി​ക്ക​ണം"-​എ​ൻ. ഹ​രി പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് കേ​സെ​ടു​ത്തു. കേ​സ് പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റും. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി കൂ​ടി​യാ​യ എ​ച്ച്. വെ​ങ്കി​ടേ​ഷാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ​യും മേ​ധാ​വി.

സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ അ​ധി​കാ​ര​മു​ള്ള​തു​കൊ​ണ്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൺ പോ​റ്റി​യും സ​ഹാ​യി​ക​ളും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പ​ടെ കേ​സി​ൽ പ​ത്ത് പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്.

ക​വ​ർ​ച്ച, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, വി​ശ്വാ​സ വ​ഞ്ച​ന, ഗൂ​ഡാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Up